Parivar News
Online News Portal

Managing Editor : Marayamuttom Rajesh

ഓട്ടിസം, സെറിബൽ പൾസി’ മാനസിക വൈകല്ല്യം & ബഹുമുഖവൈകല്ല്യം ങ്ങൾ നേരിടുന്ന ഒരു വലിയ ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ദേശീയ സoഘടനയാണ് പരിവാർ എന്നു പറയുന്നത്
നമ്മുടെ സംസ്ഥാനമായ കേരളത്തിൽ സംസ്ഥാനസർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 9.50 ലക്ഷം കുട്ടികൾ ഉണ്ട്ന്നാണ് ഏകദേശ കണക്ക് എന്നാൽ പല രക്ഷിതാക്കളും തങ്ങൾക്ക് ഇത്തരത്തിലുള്ള(ബഹുമുഖവൈകല്ല്യമുള്ള )ഒരു കുട്ടി ഉണ്ട്ന്ന് പറയാൻ വൈമനസ്യം കാണിക്കുകയും വീടിന്റെ ചുവരുകൾക്ക് അകത്ത് ഇരുട്ട് മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നത്
സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രേഖപെടുത്താനോ വേദനയോ, ദാഹമോ പുറത്ത് അറിയിക്കാൻ കഴിയാത്ത ഈ വിഭാഗം അടുത്ത് എടപഴുകുബോൾ ആണ് നമുക്ക് മനസിലാകുന്നത് … വിശാലമായ ഈ ലേകം ഇവരുടെ കണ്ണുകളിൽ വെളിച്ചമുണ്ടാകുംബോഴും ഇരുളുകളാണന്ന് തിരിച്ച് അറിയാൻ കഴിയുന്നത്
ഒറ്റപെടലിന്റെയും, പാർശ്വവത്ക്കരണത്തിന്റെയും ഭാഗമായി ,നിരാലംബരായി നിൽക്കുന്ന ഈ കുട്ടികളുടെ മുഖം ഏകാന്തമായ.നിശബ്ദയുടെ കൂരിരുട്ട് മൂടി നിൽക്കുന്നത് ജന്മം നൽകിയ രക്ഷിതാക്കളിൽ വേദനയുടെ അലയൊലികൾ ചെറുതൊന്നുമല്ലസ്യഷ്ടിക്കുന്നത് കരയാൻ കണ്ണ് നീർ ഇല്ലാത്ത ചിരിക്കാൻ മനസ്സ് തുറക്കാത്ത ഇത്തരം കുട്ടികളുടെ മനസ്സിന്റെ പ്രതിഫലനം രക്ഷിതാക്കൾ പലരും ആ വാ ഹിച്ച് എടുത്താണ് അവരുടെ ആഗ്രഹം നടത്താറുള്ളത്
ജന്മം കൊടുത്തു എന്ന കാരണത്താൽ യുവത്വത്തിൽ നിന്നും അകാലവാർദ്ധ്യ ക്യത്തിലോട്ട് പോകുന്ന ഇത്തരം രക്ഷിതാക്കൾ വളരെ പതുക്കെ സമൂഹത്തിൽ നിന്നും കുടുംബാങ്കങ്ങളിൽ നിന്നും ഒറ്റ പെട്ടും അകന്നും കഴിയുന്നത് വർത്തമാനകാലഘട്ടത്തിൽ നമുടെ സാമൂഹിക ചുറ്റുപാടുകൾ കാണാത പോകുന്നത് ഭയപെടുത്തുന്നതും, ‘വേദന ഉളവാക്കുന്നതുമാണ്
ഭരണഹടനയും നീതിനായവ്യവസ്ഥിതിയും രാജ്യത്ത് ജനിച്ച മുഴുവൻ ജനം ങ്ങൾക്ക് ഒരേ നിയമം അനുശാസിക്കുംബോൾ ഈ ജനവിഭാഗത്തിന്റെ ജീവിതതാളം കാണാൻ കാലാ കാലംങ്ങളിൽ വരുന്ന ഗവൺമെന്റെ കൾക്ക് കഴിയുന്നില്ലാ എന്നുള്ളതാണ് ഒരു സത്യം
ജീവിച്ചിരിക്കും ബോൾ തന്നെ ജന്മം കൊടുത്ത രക്ഷിതാക്കൾക്ക് ഒരു പ്രാർഥനയേ ഉള്ളൂ തന്റെ കുഞ്ഞുങ്ങൾ താൻ ജീവിച്ചിരിക്കും ബോൾ തന്നെ മരിച്ച് കിട്ടണം ഈ ‘ പ്രാർഥനയുടെ മുൻപിൽ ദൈവം പോലും കണ്ണടക്കുന്നത് ഈ ജനവിഭാഗത്തിൽ ചെറുതൊന്നുമല്ലപ്രതിരോധം

Patrant :
Sukumarn Sir (National Parivar)
P.Karunakaran (Kerala Parivar President)
Gangatharan (Kerala Parivar)
Benni Abraham (Secretary Parivar Kerala)

Chief Editor :
Daisi Jecob

Editor :
E.Salim, M.Hari