Parivar News
Online News Portal

ആദായനികുതി റിട്ടേണുകൾ 5.83 കോടി; ഡിസംബർ 31വരെ പിഴ അടച്ച് റിട്ടേൺ നൽകാം

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതി വകുപ്പിന് 5.83 കോടി റിട്ടേണുകളാണ് ലഭിച്ചത്. ഇവയിൽ ഭൂരിഭാഗവും വ്യക്തിഗതവും ശമ്പളമുള്ളതുമായ നികുതിദായകരുടേതാണ്.

2020-21ൽ 5.89 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. കഴിഞ്ഞ ദിവസമായ ഞായറാഴ്ച 72 ലക്ഷം നികുതി റിട്ടേണുകളാണ് സമർപ്പിച്ചത്.

സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്ക് പിഴയോടെ ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 1,000 രൂപയും അതിന് മുകളിൽ വരുമാനമുള്ളവർക്ക് 5,000 രൂപയുമാണ് ലേറ്റ് ഫീസ്.