Parivar News
Online News Portal

‘ഇന്ത്യ സെഞ്ച്വറി സംരംഭം’: ഇന്ത്യയുടെ തൊഴിൽ ശക്തി ദശലക്ഷമായി ഉയർത്താനൊരുങ്ങി ഫിക്കി

ഇന്ത്യയുടെ തൊഴിൽ ശക്തി 600 ദശലക്ഷം മടങ്ങായി ഉയർത്താനൊരുങ്ങി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കിൻസി ആൻഡ് കമ്പനിയുമായി ചേർന്ന് പുതിയ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. ‘ഇന്ത്യ സെഞ്ച്വറി സംരംഭം’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയിൽ 2047- ഓടെ ഇന്ത്യയുടെ തൊഴിൽ ശക്തി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ആളോഹരി വരുമാനം ആറ് മടങ്ങ് വർദ്ധിപ്പിച്ച് 10 ലക്ഷമായി ഉയർത്താനുമുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പിന്തുണയുള്ള കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അടുത്ത 25 വർഷത്തെ വളർച്ചക്കായി 50- ലധികം നൂതന പ്രവർത്തനങ്ങൾ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്പൂർണ സാമ്പത്തികശേഷി കൈവരിക്കുന്നതിനുള്ള ആദ്യ പടി കൂടിയാണിത്. ഇരുന്നൂറിലധികം കമ്പനികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി, ഉൽപ്പാദനം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ഐടി എന്നിവ ഉൾപ്പെടെ 10 മുൻഗണനാ മേഖലകൾ ലിസ്റ്റ് ചെയ്താണ് വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക.