തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായ ആക്രമണം . നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെ നായ കടിച്ചു പരിക്കേൽപിച്ചു. കാലിൽ ആഴത്തിൽ മുറിവ് ഏറ്റിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവെ പിന്നാലെ എത്തി കടിക്കുകയായിരുന്നു.സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത്. ആഴത്തിൽ മുറിവേറ്റ ശ്രീനിവാസനെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .