Parivar News
Online News Portal

മുഖ്യന്ത്രി നേരിട്ട് വന്ന് തന്നെ കണ്ടുവെന്നും മൂന്ന് തവണ തനിക്ക്് കത്ത് നല്‍കിയെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യന്ത്രി നേരിട്ട് വന്ന് തന്നെ കണ്ടുവെന്നും മൂന്ന് തവണ തനിക്ക്് കത്ത് നല്‍കിയെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2021 ഡിസംബറില്‍ ഇത് കാണിച്ച് തനിക്ക് മുഖ്യമന്ത്രി ആദ്യം കത്തു തന്നുവെന്നുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കത്തിന്റെ കോപ്പികള്‍ ഗവര്‍ണ്ണര്‍ പുറത്തവിട്ടു. തന്റെ ജില്ലയാണ് ജില്ലയാണ്് കണ്ണൂര്‍ എന്നും അത് കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണ്ണറെ അറിയിച്ചിരുന്നു.

വി സി നിയമനത്തിന് അഞ്ചംഗ സമിതിയുണ്ടാക്കി . എന്നാല്‍ അവരുടെ പാനലില്‍ ഗോപിനാഥ് രവീന്ദ്രന്റെ പേരുണ്ടായില്ല. എന്നാല്‍ സര്‍ക്കാര്‍ നിരന്തരം തന്റെ മേല്‍ സമ്മര്‍ദ്ധം ചെലുത്തി. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കുന്നതിന് അനൂകൂലമായി അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും തന്നെ കാണിച്ചു. ഇക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അഡ്വക്കറ്റ് ജനറലിനോടാണ് ഉപദേശം ചോദിക്കണ്ടത്. എന്നാല്‍ താന്‍ ചോദിക്കുന്നതിന് മുമ്പ് എ ജി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം രാജ്ഭവനിലെത്തി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കുന്ന കാര്യത്തില്‍ തന്റേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. സമ്മര്‍ദ്ധം തുടര്‍ന്നാല്‍ താന്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലന്ന സൂചന അവര്‍ക്ക് നല്‍കിയിരുന്നു. അവാസാനം ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ താന്‍ അനുവാദം നല്‍കി. മുഖ്യമന്ത്രി നിരന്തരം ആവശ്യപ്പെട്ടിട്ടാണ് അത് നല്‍കിയത്. അതിന് ശേഷം തന്റെ അധികാരം വെട്ടിക്കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കുന്നത് വരെ നിരന്തരം രാജ്ഭവനില്‍ മുഖ്യമന്ത്രി കയറിയിറങ്ങിയിരുന്നു.മൂന്ന് കത്തു നല്‍കി . എന്നാല്‍ സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തില്‍ താന്‍ ഇടപെടില്ലന്നാണ് മുഖ്യമന്ത്രിയോട് താന്‍ പറഞ്ഞതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.