ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഉത്തരാഖണ്ഡ്: പുണ്യനദിയെ മലിനമാക്കുന്നതിനാൽ ഗംഗാനദിക്ക് സമീപം അറവുശാലകൾ അനുവദിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം ഇറച്ചി വിൽപ്പന നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്‍റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
2016 ഫെബ്രുവരി 27ന് ഗംഗയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ ഇറച്ചിക്കട ഏഴ് ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.
ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.