Parivar News
Online News Portal

ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, പ്രധാനപ്പെട്ട സവിശേഷത ഇതാണ്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി 2023 ജനുവരി 10- നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആൻടുടു (AnTuTu) സ്കോർ അടിസ്ഥാനപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും വേഗമുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണാണ് ഐക്യൂ 11. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.75 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിലാണ് സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. അതേസമയം, സ്നാപ്ഡ്രാഗൺ 8 ജെൻ 2 സപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഐക്യൂ 11.

ആൻടുടു ഡാറ്റ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ സ്കോർ നില 13,23,820 ആണ്. സാധാരണയായുള്ള ഗെയിമിംഗ് സ്മാർട്ട്ഫോണുകളെക്കാൾ കൂടുതലാണ് ഈ നിരക്ക്. മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും, നൈറ്റ് ഫോട്ടോഗ്രാഫിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവെക്കുന്നത്.